Friday, November 22, 2013

പണിയെടുത്തോ പണിയിണക്കിയോ പത്ത് പണം കൈയിൽ കിട്ടിയാൽ അത് സ്വന്ത അക്കൌണ്ടിൽ  ബാങ്കിൽ ഇടുന്നത് സ്വാഭാവികം. വിശപ്പടക്കിയും പലിശ കൂട്ടി സ്വരൂപിച്ചതും വേലക്കാരന്റെ കൂലിപിടിച്ചതും ഒക്കെയായി ശേഖരിച്ച പണം കൊണ്ട് ഒരു തുണ്ട്  ഭൂമി സ്വന്തമാക്കി, ആ ചന്ദ്രതാരം അനുഭവിപ്പാൻ തന്റെ പേരിൽ രജിസ്റ്റർ ചെയുന്നതും മനുഷ്യത്വം. തൻറെ ആഗ്രഹം കൊണ്ടും അദ്ധ്വാനം കൊണ്ടും അടവുകൾ കൊണ്ടും സ്വന്തമാക്കിയവ കൈമോശം വരരുതെന്ന് മോഹിക്കുന്നത് നല്ല കാര്യം- അതിലേക്ക് ഈശ്വരന്റെ സഹായം തേടുന്നത്  വളരെ നല്ല കാര്യം. ഈശ്വരൻ കാലുമാറാതിരിക്കാൻ  അദ്ദേഹത്തിന്റെ പോളിറ്റ് ബ്യൂറോ അങ്കങ്ങളെയും സ്റ്റേറ്റ് ബ്യൂറോ അങ്കങ്ങളെയും   സ്വാധിനിച്ച്ചു ശുപാര്ശ ചെയിക്കുന്നത്  മനുഷ്യത്വം. എല്ലാം ഒരു വിധം ഒത്തു എന്ന് തോന്നുമ്പോൾ, തന്റെ പെൻഷൻ പ്രായം അടുത്ത് വരുന്ന ഓര്മ്മയായി, അത് ഉണർവുള്ള ഒരു ചിന്തയല്ലായിരുന്നു. അതാ മകൻറെ കാര്യം തല പൊക്കുന്നു - "ചെറുക്കൻ എങ്ങുമായില്ല. തന്റെ കാലശേഷം അവൻ എന്ത് ചെയും , എങ്ങനെ ജീവിക്കും"- അതൊരു സജീവ ചിന്തയായി. ഡിഗ്രിക്കാരനായ അയാൾ, മൊബൈൽ ഫോണും നിജാംപാക്കുമായി മോട്ടോര്സൈക്കിള്ളിൽ ചുറ്റിക്കറങ്ങുന്നത് കാണുന്നത്  ദുസഹം. ഇതിനിടെ ഗൾഫ്, ഒരു  അമേരിക്കൻ നേഴസുമായുയുള്ള വിവാഹം, എന്നീ അവസരങ്ങൾ അവതരിപ്പിച്ചു കുറേ മിടുക്കന്മാർ ചില്ലറ തുകകളൊപ്പിച്ചു. താനറിഞ്ഞില്ല. തൻറെ സ്വന്തം പ്ലാനും പദ്ധതികളും, ഭയവും പ്രതീക്ഷകളും കരുതലും , വിധിയെ തന്നെ വളച്ചൊടിക്കാനുള്ള അഭ്യാസങ്ങളുമാണ്  അവയെപറ്റി അറിയാനോ അറിഞ്ഞാൽ ആദരിക്കാനോ  സാഹചര്യം അനുവദിക്കാത്ത മകനെ തന്നിൽ നിന്നും അകറ്റുന്നതെന്ന്. മകന്  അവന്റെ ആഗ്രഹങ്ങൾ പ്ലാനുകൾ പദ്ധതികൾ , താൻ കടന്നു വന്ന പാതയിലെ ഒരു സ്മരണയും മകന്റെ സാഹചര്യങ്ങളെ  അനുസ്മരിപ്പിക്കുന്നതായിട്ടില്ല. ഇന്നെലെയുടെയും ഇന്നിന്റെയും നാളയുടെയും കര്ത്താവ് വാഴുന്നുവെന്നു തനിക്കറിഞ്ഞു കൂടാ. സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തിയവർ പറഞ്ഞു "തനിക്കു പ്രഷറും ഷുഗറും കൊളസ്ട്രോളും കൂടുതലാണെന്ന് ". മകൻ പറയുന്നു അത് ധ്യാനിച്ച് വളർത്താവുന്നതെയുള്ളൂ എന്ന്.